രണ്ടു ദിവസം ഉഷ്ണതരംഗം

At Malayalam
0 Min Read

ഇന്ത്യയിൽ രണ്ടു ദിവസം ഉഷ്ണതരംഗമുണ്ടായേക്കാമെന്ന് കാലാവസ്ഥാവകുപ്പിൻ്റെ നിരീക്ഷണം . വടക്കൻ കർണാടക , പശ്ചിമ ബംഗാൾ , ജാർഖണ്ഡ് , ആന്ധ്രപ്രദേശ് , തെലുങ്കാന തുടങ്ങിയ സ്ഥലങ്ങളിൽ ഇതിൻ്റെ ഫലമായി വലിയ തോതിൽ ചൂട് വർധിക്കും. തുടർന്ന് രാജ്യത്തിൻ്റെ തെക്കൻ ഭാഗങ്ങളിലേക്കും ചൂട് വ്യാപിക്കും . പിന്നാലെ ചെറിയ അളവിൽ ചൂടു കുറയുമെന്നും അറിയിപ്പിൽ പറയുന്നു . മാർച്ചു മുതൽ ജൂൺ വരെയുള്ള സമയത്താണ് സാധാരണ ഉഷ്ണതരംഗം സംഭവിക്കാറുള്ളത് . ചൂടിനെ തടയാൻ കനത്ത ജാഗ്രത പുലർത്തണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമിപ്പിക്കുന്നു

Share This Article
Leave a comment