ട്രെയിൻ , സ്‌റ്റേഷനിൽ നിർത്താതെ പോയത് വലിയ ആശങ്കയ്ക്കിടയാക്കി . ആലുവയിലെ ചൊവ്വര റയിൽ വേസ്റ്റേഷനിലാണ് കാത്തു നിന്നവരെയും ഇറങ്ങാനുള്ളവരേയും കണ്ട ഭാവം നടിക്കാതെ എറണാകുളത്തു നിന്നും ഗുരുവായൂർക്കു പോയ പാസഞ്ചർ ട്രെയിൻ ഓടിക്കളഞ്ഞത് . കുറേ ദൂരം പോയപ്പോഴാണ് തെറ്റു മനസിലാക്കി പാതി വഴിയിൽ വണ്ടി നിർത്തിയത് . അപ്പോഴേക്കും ഇറങ്ങാനുള്ളവർ കൂരിരുട്ടിൽ തപ്പിത്തടഞ്ഞ് ചാടിയിറങ്ങി . പിന്നാലെ ട്രെയിൻ പിന്നിലേക്ക് എടുക്കാൻ തുടങ്ങി . ഒടുവിൽ രാത്രി വൈകിയാണ് വണ്ടി ചൊവ്വരയിൽ നിന്ന് പോയത്