ടിക്കറ്റു ചോദിച്ച പകയിൽ അയൽ സംസ്ഥാന തൊഴിലാളി ഇല്ലാതാക്കിയത് ഒരു കുടുംബത്തിൻ്റെ പ്രതീക്ഷയും ഒരുപാട് സ്വപ്നങ്ങളും കൂടിയാണ് . പുതുതായി നിർമിച്ച വീട്ടിൽ അമ്മയോടൊപ്പം ഒരാഴ്ച മാത്രമാണ് ഇന്നലെ കൊല്ലപ്പെട്ട ടി ടി ഇ വിനോദിന് താമസിക്കാനായത്.
പിതാവിൻ്റെ മരണത്തെ തുടർന്ന് റയിൽവേയിലെ മെക്കാനിക്കൽ വിഭാഗത്തിൽ ജോലി കിട്ടിയ വിനോദിൻ്റെ സ്വപ്നമായിരുന്നു സ്വന്തമായൊരു വീട് എന്നത് . തിരുവനന്തപുരം സ്വദേശിയായ വിനോദ് എറണാകുളം ജില്ലയിലെ മഞ്ഞുമ്മലിലാണ് പുതിയ വീടൊരുക്കിയത് . മെക്കാനിക്കൽ വിഭാഗത്തിൽ നിന്ന് ടിക്കറ്റു പരിശോധകനായി ജോലി മാറിയിട്ട് രണ്ടു മാസമേ ആയിട്ടുള്ളു .
തൃശൂരിലെ മുളങ്കുന്നത്തുകാവ് ഓവർബ്രിഡ്ജിനു താഴെയാണ് മദ്യപിച്ചുലക്കുകെട്ട നിലയിലുള്ള അയൽ സംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്നും വിനോദിനെ തള്ളി താഴെയിട്ടത് . തൊട്ടടുത്ത ട്രിക്കിൽ വീണ വിനോദ് ആ ട്രാക്കിലൂടെ വന്ന ട്രെയിനിനടിയിൽ പെടുകയായിരുന്നു . എറണാകുളം – പാറ്റ്ന ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തിരുന്ന പ്രതിയോട് ടിക്കറ്റ് ചോദിച്ച ദേഷ്യത്തിനാണ് വിനോദിനെ പുറത്തേക്ക് തള്ളിയിട്ടതന്ന് ദൃക്സാക്ഷികൾ പറഞ്ഞു . പ്രതിയായ അയൽ സംസ്ഥാന തൊഴിലാളി രജനികാന്ത് പൊലിസ് കസ്റ്റഡിയിലാണ്.