ഇന്ത്യയിൽ ആദ്യ എഐ ഇലക്ട്രിക് സ്കൂട്ടറുമായി ഓല. ഓല സോളോ എന്നാണ് സ്കൂട്ടറിന്റെ പേര്. പൂർണമായും യാത്ര നിയന്ത്രിക്കുന്നത് സ്കൂട്ടറായിരിക്കും. ട്രാഫിക്ക് നിയമങ്ങളെല്ലാം കൃത്യമായി പാലിച്ച് സ്കൂട്ടർ മറ്റാരുടെയും സഹായമില്ലാതെ സഞ്ചരിക്കും. 22 ഭാഷകളിൽ ആശയവിനിമയം സാധ്യമാക്കുന്ന ക്രുത്രിമിൻ്റെ എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വോയ്‌സ് ഇൻ്റർഫേസ് ഓല സോളോയുടെ ശ്രദ്ധേയമായ സവിശേഷതകളിൽ ഒന്നാണ്. ഹെൽമെറ്റ് ആക്ടിവേഷനായി സോളോ ഫേഷ്യൽ റെക്കഗ്നിഷൻ സാങ്കേതികവിദ്യ ഉൾപ്പെടുത്തി സുരക്ഷ ഉറപ്പാക്കുന്നു.