തുണിക്കടയിലുണ്ടായ തീപിടുത്തത്തിൽ ഏഴുപേർ ശ്വാസം മുട്ടി മരിച്ചു . മൂന്നു സ്ത്രീകളും രണ്ടു കുട്ടികളും ഉൾപ്പെടെ മരണത്തിനു കീഴടങ്ങി . മഹാരാഷ്ട്രയിലെ ഛത്രപതി സംബാജി നഗറിലാണ് സംഭവം . തീപിടുത്തമുണ്ടായ കടയുടെ മുകൾനിലയിലെ താമസക്കാരാണ് മരിച്ചതെന്ന് പൊലിസ് പറഞ്ഞു . അഗ്നിശമന സേനാ വിഭാഗം സ്ഥലത്തെത്തി തീ പൂർണമായും കൊടുത്തി . ഉന്നത തല അന്വേഷണത്തിന് ഉത്തരവായതായും പൊലിസ് പറയുന്നു.