ഇ ഡി അന്വേഷിച്ചു കൊണ്ടേയിരുന്നു , തെളിവില്ല , എം പി യ്ക്ക് ജാമ്യം

At Malayalam
1 Min Read

ആറു മാസം അന്വേഷണം നടത്തിയിട്ടും ഡൽഹി മദ്യനയ കേസിൽ ആം ആദ്മിയുടെ പാർലമെൻ്റംഗം സഞ്ജയ് സിംഗിനെതിരെ ഇ ഡിയ്ക്ക് ഒരു തെളിവും ഹാജരാക്കാൻ കഴിയാത്ത സാഹചര്യത്തിൽ കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു . സഞ്ജയ് സിംഗിന് രാഷ്ട്രീയ പ്രവർത്തനം തുടരാൻ തടസമില്ലന്ന് ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത , പി ബി വരാലെ , സഞ്ജീവ് ഖന്ന എന്നിവർ പറഞ്ഞു.

രണ്ടു കോടി രൂപ ഒരു വ്യവസായിയുടെ കയ്യിൽ നിന്നും വാങ്ങി എന്ന ആരോപണത്തെ തുടർന്നാണ് കഴിഞ്ഞ ഒക്ടോബർ നാലിന് അദ്ദേഹത്തെ അറസ്റ്റു ചെയ്തത് . തുടക്കത്തിൽ , തങ്ങളുടെ പക്കൽ ഡിജിറ്റൽ തെളിവുകളുണ്ടെന്ന് അവകാശപ്പെട്ട ഇ ഡി , ഇപ്പോൾ അദ്ദേഹത്തിന് ജാമ്യം അനുവദിക്കുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.

Share This Article
Leave a comment