ബിജുവിൻ്റെ കുടുംബത്തിന് അടിയന്തര സഹായം, മകന് ജോലി

At Malayalam
0 Min Read


കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ബിജുവിൻ്റെ കുടുംബത്തിന് 10 ലക്ഷം രൂപയുടെ അടിയന്തര സഹായം . ഒറ്റയാനെ വെടി വച്ചു കൊല്ലും. കൊല്ലപ്പെട്ട പത്തനംതിട്ട ജില്ലയിലെ തുലാപ്പള്ളി സ്വദേശിയായ ബിജു ഓട്ടോ ഡ്രൈവറായിരുന്നു. കുടുംബപശ്ചാ ആലം കണക്കിലെടുത്ത് മകന് താൽക്കാലിക ജോലി നൽകുകയും ഒഴിവു വരുന്ന ക്രമത്തിൽ സ്ഥിരപ്പെടുത്തുകയും ചെയ്യും.

50 ലക്ഷം രൂപ കുടുംബത്തിന് നഷ്ട പരിഹാരം നൽകാൻ സർക്കാരിൽ ശുപാർശ നൽകാൻ കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ തീരുമാനമായി. മരണത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ സംഘടിച്ച് കണമല ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

Share This Article
Leave a comment