മുൻ ബാസ്ക്കറ്റ് ബോൾ താരം കിടപ്പു മുറിയിൽ മരിച്ച നിലയിൽ

At Malayalam
0 Min Read

ബി എസ് എൻ എൽ ഉദ്യോഗസ്ഥനും മുൻ ദേശീയ ബാസ്ക്കറ്റ്ബോൾ താരവുമായ ബോബിറ്റ് മാത്യുവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. 42 വയസായിരുന്നു. നേരത്തേ സംസ്ഥാന ജൂനിയർ ബാസ്ക്കറ്റ് ബോൾ ടീമിലും സംസ്ഥാന ടീമിലും കളിച്ചിട്ടുണ്ട്.

കണ്ണൂരിലെ സൗത്ത് ബസാറിലെ ബി എസ് എൻ എൽ ക്വാർട്ടേഴ്സിലുള്ള കിടപ്പു മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. തനിച്ചായിരുന്നു താമസം.ബി എസ് എൻ എൽ ജനറൽ മാനേജരുടെ ഓഫിസിലാണ് ജോലി ചെയ്തിരുന്നത്. ഭാര്യ അയർലൻ്റിലാണ്.

Share This Article
Leave a comment