ഭാര്യയെയും 2 മക്കളെയും കൊലപ്പെടുത്തി, പ്രതിക്ക് 3 ജീവപര്യന്തം

At Malayalam
1 Min Read

ഭാര്യയെയും 2 മക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് 3 ജീവപര്യന്തം തടവും 6 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. മണ്‍റോ തുരുത്ത് പെരുങ്ങാലം എറോപ്പില്‍ വീട്ടില്‍ അജി എന്ന എഡ്വേഡ് (45) നെയാണ് കൊല്ലം നാലാം അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

2021 മേയ് 11-നായിരുന്നു കുണ്ടറ കേരളപുരം ഇടവട്ടത്തെ വീട്ടില്‍ കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. എഡ്വേഡിന്‍റെ ഭാര്യ വര്‍ഷ, മക്കളായ അലന്‍ (2), ആരവ് ( 3 മാസം) എന്നിവരാണ് മരിച്ചത്.

- Advertisement -

ഓരോ കൊലപാതകത്തിനും ഓരോ ജീവപര്യന്തവും 2 ലക്ഷം രൂപവീതം പിഴയുമാണ് ശിക്ഷ വിധിച്ചത്. 3 ജീവപര്യന്തവും ഒരുമിച്ച് തന്നെ അനുഭവിക്കണം. പിഴയൊടുക്കിയില്ലെങ്കില്‍ ഓരോവര്‍ഷം കഠിനതടവും അനുഭവിക്കണം. കൂടാതെ പിഴത്തുക കൊല്ലപ്പെട്ട വര്‍ഷയുടെ മകള്‍ക്ക് നല്‍കാനും വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്ത പത്തര പവന്‍ സ്വര്‍ണം ട്രഷറിയില്‍ സൂക്ഷിക്കാനും കൊല്ലപ്പെട്ട വര്‍ഷയുടെ മൂത്തമകള്‍ക്ക് 18 വയസാകുമ്പോള്‍ കൈമാറാനും കോടതി നിര്‍ദേശിച്ചു.

Share This Article
Leave a comment