കാട്ടുപന്നിയുടെ ആക്രമണത്തില്‍ 61 വയസുകാരിക്ക് ഗുരുതര പരിക്ക്. പാലക്കാട് കളപ്പെട്ടി വടവടിയിൽ തത്ത(61) എന്ന വീട്ടമ്മയ്ക്കാണു പരുക്കേറ്റത്. വീടിനു പിന്നില്‍ നിന്ന തത്തയെ പാഞ്ഞടുത്ത കാട്ടുപന്നി ഇടിച്ചു വീഴ്ത്തുകയായിരുന്നു.
തുടര്‍ന്ന് കാലിന്റെ മുട്ടിനു താഴെ കടിച്ചുപറിച്ചു. ഇവരെ ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.