മംഗളൂരുവിൽ നിന്നു ചെന്നൈയിലേക്കുള്ള ട്രെയിൻ നമ്പർ 12602 എംജിആർ ചെന്നൈ സെൻട്രൽ മെയിൽ ട്രെയിനിൽ 10 മിനിറ്റിനിടെ രണ്ടു മരണം. ട്രെയിനിൽ നിന്നു പുറത്തേക്ക് തെറിച്ചു വീണ് കോളജ് വിദ്യാർഥിയും പ്ലാറ്റ് ഫോമിനും ട്രെയിനിനും ഇടയിൽപെട്ട് ഇതര സംസ്ഥാന തൊഴിലാളിയുമാണു മരിച്ചത്. മംഗളൂരുവിലെ പിഎ എൻജിനീയറിങ് കോളജ് വിദ്യാർഥി കൂത്തുപറമ്പ് സ്വദേശി റനീം (19), ഒഡീഷ സ്വദേശി സുശാന്ത് (41) എന്നിവരാണ് മരിച്ചത്.