സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്തു

At Malayalam
0 Min Read

സുഹൃത്തിന്റെ സഹോദരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ കട്ടപ്പന ഇരട്ടക്കൊലപതാക കേസിലെ പ്രതിയായ നിതീഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.നിതീഷ് സുഹൃത്തിന്‍റെ സഹോദരിയെ വിവാഹദോഷം മാറാനെന്ന പേരിൽ പ്രതീകാത്മകമായി കല്യാണം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടില്ലെങ്കിൽ വീട്ടുകാർക്ക് അപകടം സംഭവിക്കും എന്ന് വിശ്വസിപ്പിച്ച് പലതവണ ബലാത്സംഗം ചെയ്തു. നേരത്തെ മറ്റൊരു സുഹൃത്തിന്‍റെ അമ്മയെ ബലാത്സംഗം ചെയ്തതിനും നിതീഷിനെതിരെ കേസ് എടുത്തിരുന്നു.

Share This Article
Leave a comment