കൂട്ടുകാർക്കൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. നാവായിക്കുളത്ത് താമസിക്കുന്ന 19 വയസുകാരനായ വൈഷ്ണവാണ് മരിച്ചത്. അഞ്ചൽ സെൻ്റ് ജോൺസ് കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയാണ്.
നാലു കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വൈഷ്ണവ് വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. കൂട്ടുകാർ വലിച്ച് കരക്കെത്തിച്ചപ്പോഴേക്കും വൈഷ്ണവ് മരിച്ചു പോയിരുന്നു