കേസുമായി ബന്ധപ്പെട്ട രേഖകൾ അന്വേഷിച്ച് കോടതിയിലെത്തി മടങ്ങിയ 65 കാരൻ മാരകായുധങ്ങളുമായി ജഡ്ജിയുടെ ചേമ്പറിൽ തള്ളിക്കയറാൻ ശ്രമിച്ചു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥനെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചു. ചങ്ങനാശേരി ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. കാരപ്പുഴ രമേശനാണ് പ്രതി, ഇയാൾ പൊലിസ് കസ്റ്റഡിയിലാണ്. കോടതിയിൽ സ്പെഷ്യൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.