എസ്.എസ്. രാജമൗലി ഫിലിംസ് നിർമ്മിക്കുന്ന രണ്ട് ചിത്രങ്ങളിൽ നായകനായി ഫഹദ് ഫാസിൽ. ഓക്സിജൻ, ഡോൺഡ് ട്രബിൾ ദ ട്രബിൾ എന്നിവയാണ് ചിത്രങ്ങൾ. രാജമൗലിയുടെ മകൻ എസ്.എസ്. കാർത്തികേയയാണ് ചിത്രങ്ങൾ നിർമ്മിക്കുന്നത്. കാർത്തികേയയുടെ അരങ്ങേറ്റ നിർമ്മാണമാണ് ഓക്സിജൻ.
സിദ്ധാർത്ഥ് നടേല സംവിധാനം ചെയ്യുന്ന ഓക്സിജൻ തെലുങ്ക്, മലയാളം, കന്നട, തമിഴ് ഭാഷകളിലാണ് ഒരുക്കുന്നത്. ഈ വർഷംതന്നെ ചിത്രീകരണം ആരംഭിക്കും. പാൻ ഇന്ത്യൻ തലത്തിൽ ശ്രദ്ധേയനായ ഫഹദ് തെലുങ്കിൽ കൂടുതൽ സജീവമാകാൻ ഒരുങ്ങുകയാണ്. അതേസമയം ആവേശം ആണ് റിലീസിന് ഒരുങ്ങുന്ന പുതിയ ഫഹദ് ഫാസിൽ ചിത്രം.