പ്രശസ്ത നർത്തകിയും നടിയുമായ രാഗിണിയുടെ 87-ാം ജന്മവാർഷികമാണിന്ന്.
തിരുവിതാംകൂർ സഹോദരിമാർ എന്ന പേരിൽ അറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാരിൽ ഇളയവളായിരുന്ന മികച്ച നർത്തകിയും ചലച്ചിത്ര നടിയുമായിരുന്ന രാഗിണി. ഹിന്ദി, മലയാളം, തമിഴ്, തെലുഗു, ബംഗാളി, സിംഹള തുടങ്ങി വിവിധ ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
1958 മുജ്രിം എന്ന ചിത്രത്തിൽ ഷമ്മി കപൂറിനൊപ്പവും 1962-ൽ പുറത്തിറങ്ങിയ ശിവപാർവതി എന്ന ചിത്രത്തിൽ ശിവനായി അഭിനയിച്ച ത്രിലോക് കപൂറിനൊപ്പം പാർവതിയായും അഭിനയിച്ചു. രാഗിണിയുടെയും മറ്റു തെന്നിന്ത്യൻ നടിമാരുടെയും രംഗപ്രവേശത്തോടെയാണ് ഹിന്ദി സിനിമയിലെ നൃത്തയുഗം ആരംഭിച്ചത്.
1937 മാർച്ച് 27 ന് തിരുവനന്തപുരത്ത് തങ്കപ്പൻ പിള്ള, സരസ്വതി അമ്മ ദമ്പതികളുടെ മകളായി ജനിച്ചു.
1950 കളിൽ പ്രസന്ന, ചന്ദ്രിക, പൊൻകതിർ, മിന്നുന്നതെല്ലാം പൊന്നല്ല, തസ്ക്കരവീരൻ, എറണാകുളം ജംഗ്ഷൻ, ലങ്കാദഹനം, പഞ്ചവൻ കാട്, അരനാഴികനേരം, ഒതേനന്റെ മകൻ, ഭാര്യ,
പുതിയ ആകാശം പുതിയ ഭൂമി, ഉണ്ണിയാർച്ച, നായരു പിടിച്ച പുലിവാല്, കൃഷ്ണ കുചേല, പാലാട്ടു കോമൻ, വേലുത്തമ്പി ദളവ, വിധി തന്ന വിളക്ക്, ശബരിമല ശ്രീ ധർമ്മശാസ്താ തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലും 1960 കളിൽ ജയ് ജഗത് ജനനി, ആധീ രാത് കെ ബാദ്, യെ ദിൽ കിസ്കൊ ദൂം, ഗഹരാ ദാഗ്, നാഗ് റാണി, ശിക്കാരി, ആയി ഫിർസേ ബഹാർ, കല്പന, അമർ ഷഹീദ് തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലും വീരപാണ്ഡ്യ കട്ടബൊമ്മൻ, ആന്ധമാൻ കൈദി, മാപ്പിളൈ, പൊന്നി, മരുമകൾ, മനിതൻ, ആദിപരാശക്തി, രാമൻ തേടിയ സീത തുടങ്ങി തമിഴ് ചിത്രങ്ങളിലും വേഷമിട്ടു. അന്തരിച്ച നടി സുകുമാരി, ശോഭന, നടൻമാരായ വിനീത്, കൃഷ്ണ എന്നിവർ ബന്ധുക്കളാണ്.1976 ഡിസംബർ 30 ന് അന്തരിച്ചു.