ഗതാഗത മന്ത്രിയെ നിയന്ത്രിക്കണമെന്ന് സി ഐ ടി യു

At Malayalam
1 Min Read

ഡ്രൈവിംഗ് പരിശീലന മേഖലയിൽ കൊണ്ടുവന്ന പുതിയ പരിഷ്ക്കാരങ്ങൾക്കു കൂട്ടു നിൽക്കാനാകില്ലെന്ന് സി ഐ ടി യു . ഇത്തരം പരിഷ്ക്കാരങ്ങൾ പുതുതായി കൊണ്ടുവരുമ്പോൾ താൻ ഇടതു മന്ത്രിസഭയിലെ അംഗമാണന്ന് കെ ബി ഗണേശ് കുമാർ ഓർക്കണമെന്ന് സി ഐ ടി യു നേതാവ് കെ കെ ദിവാകരൻ പറഞ്ഞു. മന്ത്രിക്കെതിരെ വിഷയം മുൻനിർത്തി സമരപരിപാടികൾ ആരംഭിക്കുമെന്നും കെ കെ ദിവാകരൻ പറഞ്ഞു. ആദ്യഘട്ടമെന്ന നിലയിൽ സെക്രട്ടേറിയറ്റു പടിക്കലും തുടർന്ന് മന്ത്രിയുടെ വീട്ടിലേക്കും പിന്നാലെ മന്ത്രിയെ വഴിയിൽ തടഞ്ഞ് സമരം ചെയ്യുമെന്നും സി ഐ റ്റി യു നേതാവ് മുന്നറിയിപ്പ് നൽകുന്നു.

ഇത്തരം അപ്രായോഗിക പരിഷ്ക്കാരങ്ങൾ കൊണ്ടു വരുന്ന മന്ത്രിയെ മുന്നണി തിരുത്തണം, അല്ലെങ്കിൽ സി ഐ ടി യു വിചാരിച്ചാൽ അതിനു കഴിയുമെന്നും ഓൾ കേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ പ്രസിഡൻ്റുകൂടിയ കെ കെ ദിവാകരൻ പറഞ്ഞു.

Share This Article
Leave a comment