സത്യഭാമ നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരിച്ച് നടൻ ഫഹദ് ഫാസിൽ. ഫഹദ് ഫാസിൽ നായകനായി എത്തുന്ന ചിത്രമായ ആവേശത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ആലുവ യുസി കോളേജിൽ നടന്ന പരിപാടിയിൽ ആണ് ഫഹദ് തന്റെ നിലപാട് വ്യക്തമാക്കിയത്.
രാമകൃഷ്ണൻ- സത്യഭാമ വിഷയത്തിൽ എന്താണ് ഫഹദിന്റെ നിലപാട് എന്നായിരുന്നു ചോദ്യം.ഇതിന് ‘എന്റെ നിലപാട് അങ്ങ് പറഞ്ഞേക്കാം. അവർ ചെയ്തത് തെറ്റാണ്’, എന്നായിരുന്നു ഫഹദിന്റെ മറുപടി.
രോമാഞ്ചം’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ജീത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം. ചിത്രം പെരുന്നാള്‍ – വിഷു റിലീസ് ആയി ഏപ്രില്‍ 11ന് തീയേറ്റുകളില്‍ എത്തും.