പഞ്ചാബിൽ ആരുമായും തെരഞ്ഞെടുപ്പ് സഖ്യത്തിനില്ലന്ന് ബി ജെ പി തീരുമാനം. 2019 ൽ ശിരോമണി അകാലിദളുമായി ചേർന്ന് മത്സരിച്ച് നാലു സീറ്റുകൾ നേടിയിരുന്നു. ഇത്തവണയും ചർച്ച നടത്തിയിരുന്നെങ്കിലും തീരുമാനാകാതെ പിരിഞ്ഞു.
ഡെൽഹിയിൽ തുടരുന്ന കർഷക സമരവുമായി ബന്ധപ്പെട്ട് അകാലിദൾ ബി ജെ പിയുമായി കുറേ നാളായി രമ്യതയിലല്ല .ഇതു തന്നെയാണ് ചർച്ച വഴിമുട്ടാൻ കാരണമെന്നു റിപ്പോർട്ടുണ്ട്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ എട്ടിടത്ത് കോൺഗ്രസും ഒരിടത്ത് ആംആദ്മി പാർട്ടിയും വിജയിച്ചിരുന്നു.