ശരീരത്തിലെ അപൂരിത കൊഴുപ്പുകളുടെ രൂപത്തേയാണ് ട്രാന്‍സ്ഫാറ്റ് എന്നു വിശേഷിപ്പിയ്ക്കുന്നത്.പാല്‍,ചീസ്, മാംസ ഉല്പന്നങ്ങള്‍,വെണ്ണ എന്നിവ പ്രകൃതിദത്ത ട്രാന്‍സ് ഫാറ്റുകളുടെ ഉറവിടങ്ങളാണ്.പായ്ക്കു ചെയ്ത ലഘുഭക്ഷണങ്ങള്‍,വനസ്പതി എന്നിവയില്‍ കൃത്രിമ ട്രാന്‍സ്ഫാറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.
നാം നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന ബിസ്‌ക്കറ്റ്,കേക്ക് എന്നിവയില്‍ അപകടകരമായ ട്രാന്‍സ്ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ടന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.കൃതിമമായ ട്രാന്‍സ് ഫാറ്റുകള്‍ രണ്ടു ശതമാനം കുറയ്ക്കാനായാല്‍ തന്നെ ഹൃദയാഘാത സാധ്യത മുപ്പതു ശതമാനം കുറയ്ക്കാന്‍ കഴിയുമെന്നും അവര്‍ പറയുന്നു.ശീതീകരിച്ച പിസ, കോഫി ക്രീം,മൈക്രോവേവ് പോപ് കോണ്‍,ഡിപ്പുകള്‍ എന്നിവയില്‍ ട്രാന്‍സ്ഫാറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്.ഡബ്ല്യു എച്ച് ഒ,ഏകദേശം അഞ്ചു ശതമാനത്തോളം കൊറോണറി ഹൃദ്രോഗമരണങ്ങളും സംഭവിയ്ക്കുന്നത് ട്രാന്‍സ് ഫാറ്റി ആസിഡുകളുമായി ബന്ധപ്പെട്ടാണന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്രാന്‍സ്ഫാറ്റ് കഴിയ്ക്കുന്നത് നമ്മുടെ ഊര്‍ജ ഉപഭോഗത്തിന്റെ ഒരു ശതമാനത്തില്‍ താഴെ മാത്രമാക്കി നിയന്ത്രിയ്ക്കണം.ട്രാന്‍സ് ഫാറ്റുകള്‍ ശരീരത്തില്‍ ദോഷകരമായ എല്‍ ഡി എല്‍ കൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുന്നു.മാത്രവുമല്ല നല്ല കൊളസ്‌ട്രോളായ എച് ഡി എല്‍ ന്റെ അളവു കുറയ്ക്കുകയും ചെയ്യുന്നു.ഇതു രക്തസമര്‍ദം ഉയര്‍ത്തുകയും കൊറോണറി ഹൃദ്രോഗത്തിന്റെ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യുന്നു.ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന ഇത്തരം ട്രാന്‍സ്ഫാറ്റിന്റെ അളവ് ബോധപൂര്‍വം നമുക്കു നിയന്ത്രിയ്ക്കാനായാല്‍ ആരോഗ്യകരമായ ജീവിതം നയിയ്ക്കാനാകും.