പൊലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യശ്രമം

At Malayalam
0 Min Read

പാലക്കാട്‌ ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്‌ കാവശ്ശേരി സ്വദേശി രാജേഷാണ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ കയറിയ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാജേഷിനെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കുകയും ചെയ്തു. ഇതിൻ്റെ തുടർച്ചയായാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിൻ്റെ നിഗമനം.

Share This Article
Leave a comment