പെട്രോൾ പമ്പിൽ ആത്മഹത്യാ ശ്രമം

At Malayalam
1 Min Read

തൃശൂർ ഇരിങ്ങാലക്കുടയിലെ പെട്രോള്‍ പമ്പിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് (43) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇരിങ്ങാലക്കുട മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പില്‍ ശനിയാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.

സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ നല്‍കിയില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

തീ ആളിപ്പടര്‍ന്ന ഉടനെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം കൊണ്ട് തീ കൊടുത്തി. അതിനാല്‍ വൻ ദുരന്തം ഒഴിവായി. പൊള്ളലേറ്റ ഷാനവാസിനെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

- Advertisement -
Share This Article
Leave a comment