ശിവശക്തിക്ക് അംഗീകാരം

At Malayalam
1 Min Read

ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍ 3 പേടകം ലാന്‍ഡ് ചെയ്ത സ്ഥലത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ‘ശിവ ശക്തി’ എന്ന പേരിന് അംഗീകാരം. പേര് പ്രഖ്യാപിച്ച് ഏഴുമാസത്തിനു ശേഷം അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന (ഐ എ യു) ആണ് ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്.

ചന്ദ്രയാന്‍ മൂന്നിന്റെ വിക്രം ലാന്‍ഡറാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ഇറങ്ങിയ സ്ഥലം ഇനി മുതല്‍ ശിവ ശക്തി എന്ന പേരില്‍ അറിയപ്പെടുമെന്നാണ് കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ഐ എ യു വര്‍ക്കിങ് ഗ്രൂപ്പാണ് വിക്രം ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തിനു നല്‍കിയ ശിവ ശക്തി എന്ന പേര് അംഗീകരിച്ചത്

ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങി മൂന്നു ദിവസത്തിനു ശേഷം ബംഗളൂരുവിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ട്രാക്കിങ് ആന്റ് കമാന്‍ഡ് നെറ്റ് വര്‍ക്കില്‍ വച്ചാണ് മോദി ശിവ ശക്തി എന്ന പേര് പ്രഖ്യാപിച്ചത്.

Share This Article
Leave a comment