ഐപിഎൽ ടീമായ ചെന്നൈ സൂപ്പർ കിങ്സിൻ്റെ നായക സ്ഥാനത്തുനിന്ന് എം.എസ്.ധോണി ഒഴിഞ്ഞു. യുവതാരം ഋതുരാജ് ഗെയ്ക്വാദ് ഈ സീസണിൽ ടീമിനെ നയിക്കും. ചെന്നൈയിൽ നടന്ന ഐപിഎൽ ടീം ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടിലാണ് ചെന്നൈയുടെ നായകനായി ഓപ്പണർ ഋതുരാജ് ഗയ്ക്വാദിനെ അവതരിപ്പിച്ചത്. 2008ൽ ഐപിഎൽ ആദ്യ സീസൺ മുതൽ ചെന്നെ ടീമിനെ നയിക്കുന്നത് ധോണിയാണ്. 212 മത്സരങ്ങളിൽ ധോണി ചെന്നൈയെ നയിച്ചു. ഇതിൽ 128 മത്സരങ്ങളിൽ ജയിക്കുകയും 82 മത്സരങ്ങൾ തോൽക്കുകയും ചെയ്തു.
ധോണിയുടെ നായകത്വത്തിനു കീഴിൽ അഞ്ചു തവണയാണ് ചെന്നൈ ഐപിഎൽ കിരീടം നേടിയത്. കഴിഞ്ഞ സീസണിൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ തോൽപിച്ചാണ് ധോണിയും സംഘവും ചാംപ്യന്മാരായത്