2024 ലെ ലോക്സഭ തെരഞ്ഞെടുപ്പിനോടാനുബന്ധച്ച് സ്പെഷ്യൽ പൊലീസ് ഓഫീസർമാരെ (SPO) മാരെ നിയമിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച സൈനിക, അർധ-സൈനിക, പൊലീസ് ഉദ്യോഗസ്ഥർക്കും സീനിയർ ഡിവിഷൻ എൻ സി സി കേഡറ്റുകൾക്കും അപേക്ഷിക്കാം.
അപേക്ഷകൻ താമസിക്കുന്ന പരിധിയിലെ പൊലീസ് സ്റ്റേഷനിലോ തിരുവനന്തപുരം കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിലോ മാർച്ച് 23 ന് മുൻപായി ബന്ധപ്പെടുക .തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, ഫോട്ടോ, ബയോഡാറ്റ, സർവ്വീസിൽ നിന്നും വിരമിച്ചതായി രേഖപ്പെടുത്തിയിട്ടുള്ള സർട്ടിഫിക്കറ്റ് എന്നിവ കയ്യിൽ കരുതിയിരിക്കണം.