കൃത്യസമയത്ത് ഉച്ചഭക്ഷണം നൽകിയില്ല; യുവാവ് ഭാര്യയെ കുത്തിക്കൊന്നു

At Malayalam
1 Min Read

ഉത്തർപ്രദേശിൽ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. ഉച്ചഭക്ഷണം കൃത്യസമയത്ത് നൽകാത്തതിനെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.

യുപി സീതാപൂരിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. പ്രേമദേവി(28), പരാശ്രമം(30) എന്നിവരാണ് മരിച്ചത്. പറമ്പിലെ ജോലി കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ പരാശ്രമം ഭാര്യ പ്രേമദേവിയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാൽ ഉച്ചഭക്ഷണം തയ്യാറായിരുന്നില്ല. ഭക്ഷണം വൈകുന്നതിനെ തുടർന്ന് ക്ഷുപിതനായ പരാശ്രമം ഭാര്യയുമായി വഴക്കിട്ടു.

- Advertisement -

വാക്കേറ്റം രൂക്ഷമായതോടെ പരാശ്രമം ഭാര്യ പ്രേമദേവിയെ കത്തികൊണ്ട് ആവർത്തിച്ച് കുത്തുകയായിരുന്നു. പ്രേമാദേവി സംഭവസ്ഥലത്തുതന്നെ മരിച്ചു. ജയിലിൽ പോകേണ്ടി വരുമെന്ന ഭയത്താൽ പരാശ്രമം മുറിയിൽ കയറി തൂങ്ങിമരിച്ചക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Share This Article
Leave a comment