സുരേഷ് ഗോപിയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിനു പിന്നാലെ ആലത്തൂരിലെ സി പി എം സ്ഥാനാർഥിയും ദേവസ്വം മന്ത്രിയുമായ കെ രാധാകൃഷ്ണനായി വോട്ട് ചോദിച്ച് കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി ആശാനെത്തി. വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം രാധാകൃഷ്ണനു വോട്ട് ചെയ്യണമെന്ന് ആലത്തൂരിലെ വോട്ടർമാരോടു അഭ്യർഥിക്കുന്നത്
നമ്മുടെ ബഹുമാനപ്പെട്ട ദേവസ്വം മന്ത്രി ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നു സ്ഥാനാർഥിയായി നിൽക്കാൻ തീരുമാനിച്ചിരിക്കുകയാണ്. മന്ത്രിയായിരിക്കെ അദ്ദേഹം ചെയ്ത കാര്യങ്ങൾ എന്തൊക്കെയാണെന്നു അറിയാവുന്ന മഹത് വ്യക്തികളാണ് നിങ്ങൾ എല്ലാവരും. ആലത്തൂരിലെ മഹാ പ്രതിഭകളായ ആളുകളോടു ഇതൊന്നും പറയേണ്ട ആവശ്യമില്ല. അല്ലാതെ തന്നെ അറിയാം. ആലത്തൂരിലെ നമ്മളെല്ലാവരും കൂടി അദ്ദേഹത്തിനെ ഉന്നത വിജയത്തിലേക്ക് എത്തിക്കണം എന്നു അഭ്യാർഥിക്കുന്നു.’
അദ്ദേഹത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചും പ്രവർത്തിയെ സംബന്ധിച്ചും ജനങ്ങളോടുള്ള പെരുമാറ്റത്തെ സംബന്ധിച്ചും എനിക്ക് നല്ലപോലെ ബോധ്യമുണ്ട്. ആ ബോധ്യത്തിന്റെ പുറത്താണ് ഇത്രയും ധൈര്യ സമേതം വോട്ടപേക്ഷിക്കുക എന്ന പേരിൽ നിങ്ങളെ അഭിമുഖീകരിക്കുന്നത്.’ എന്നാണ് സന്ദേശത്തിൽ അദ്ദേഹം പറയുന്നത്.