അഭിമന്യു കൊലക്കേസ്: നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് ഹാജരാക്കി

At Malayalam
1 Min Read

അഭിമന്യു കൊലക്കേസിൽ കോടതിയിൽ നിന്ന് നഷ്ടപ്പെട്ട രേഖകളുടെ പകർപ്പ് പ്രോസിക്യൂഷൻ ഹാജരാക്കി. രേഖകളുടെ അധികാരികതയിൽ സംശയമുണ്ടെങ്കിൽ കോടതിയിൽ നിന്ന് നേരത്തെ കൈപ്പറ്റിയ കോപ്പിയുമായി ഒത്തു നോക്കാമെന്ന് കോടതി വ്യക്തമാക്കി. രേഖകൾ പുനസൃഷ്ടിക്കുന്നതിൽ തങ്ങളുടെ എതിർപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാൽ എതിർപ്പ് അറിയിക്കാനാകില്ലെന്ന് കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി.

2018 ജൂൺ 1 നാണ് മഹാരാജസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകനായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യുവിനെ ക്യാംപസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകിയ കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല.വിചാരണ തുടങ്ങാനിരിക്കെ അഭിമന്യു കേസിലെ സുപ്രധാന രേഖകൾ നഷ്ടമായത് ദുരൂഹമെന്നും കുറ്റക്കാരെ കണ്ടെത്തണമെന്നും അഭിമന്യുവിന്‍റെ കുടുംബം നേരത്തെ ആരോപിച്ചിരുന്നു.

Share This Article
Leave a comment