മോഹൻലാൽ- തരുൺ മൂർത്തി ചിത്രം വരുന്നു

At Malayalam
1 Min Read
Mohanlal-Tarun Moorthy film is coming

ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ നായകനായി മോഹൻലാൽ എത്തുന്നു. ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. മോഹൻലാലിന്റെ കരിയറിലെ 360 ആം ചിത്രമാണിത്.

പോസ്റ്ററിൽ L360 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രജപുത്ര വിഷ്വൽസ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിർമിക്കുന്നത് എം രഞ്ജിത്ത് ആണ്. ചിത്രത്തിന്‍റെ മറ്റു വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.

പ്രേക്ഷക ശ്രദ്ധ നേടിയ സൗദി വെള്ളയ്ക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് L360. എന്തായാലും ആരാധകർക്കിടയിൽ ആവേശം തീർക്കുകയാണ് പ്രഖ്യാപനം. നിരവധി താരങ്ങളാണ് ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് പോസ്റ്ററിന് താഴെ അഭിനന്ദനമറിയിച്ച് രംഗത്തെത്തിയത്

Share This Article
Leave a comment