പ്രശസ്ത മോഡലും ഉത്തരാഖണ്ഡ് മുന്‍ മന്ത്രിയുടെ മരുമകളുമായ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൻ്റെ നോട്ടീസിനു പിന്നാലെയാണ് അനുകൃതി കോണ്‍ഗ്രസ് വിട്ടത്. വന അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് അനുകൃതിക്കും ഭര്‍തൃപിതാവ് ഹരാക് സിംഗ് റാവത്തിനും ഇ ഡി നോട്ടീസ് അയച്ചത്. അതേസമയം, വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നാണ് അനുകൃതി സോഷ്യല്‍മീഡിയയിലൂടെ പറയുന്നത്.
‘വ്യക്തിപരമായ കാരണങ്ങളാല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നു’ എന്നാണ് അനുകൃതി ഇന്‍സ്റ്റാഗ്രാമിൽ കുറിച്ചത്. 2019ലെ കോര്‍ബറ്റ് ടൈഗര്‍ റിസര്‍വില്‍ നടന്ന മരംമുറിയുമായി ബന്ധപ്പെട്ടാണ് ഇരുവര്‍ക്കുമെതിരെ ഇ ഡിയുടെ അന്വേഷണം നടക്കുന്നത്. നേരത്തെ അനുകൃതിയുടെ സ്ഥാപനങ്ങളില്‍ ഇ ഡി പരിശോധനകളും നടത്തിയിരുന്നു. 2017ലെ ഫെമിന മിസ് ഇന്ത്യ ഗ്രാന്റ് ഇന്റര്‍നാഷണല്‍ജേതാവാണ് അനുകൃതി.