കൊടും ചൂടിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിയന്ത്രണം വേണമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ഉച്ചയ്ക്ക് 12 മുതൽ മൂന്നുമണി വരെയുള്ള സമയം നിയന്ത്രണം വേണമെന്നാണ് അദ്ദേഹം പറയുന്നത്.. ഇതു മുൻനിർത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ സർവകക്ഷി യോഗം വിളിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കേരളത്തിലടക്കം നിലവിൽ കടുത്ത ചൂടാണ്. ഇന്നലെ മൂന്നു മണിയ്ക്കാണ് 543 ലോക്സഭാമണ്ഡലങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പു തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്.രാജ്യത്താകെ ഏഴു ഘട്ടങ്ങളായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏപ്രിൽ 19 ന് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കും. രണ്ടാം ഘട്ടമായ ഏപ്രിൽ 26 നാണ് കേരളത്തിൽ വോട്ടെടുപ്പ് നടക്കുക. ഒറ്റഘട്ടമായാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലും വോട്ടെടുപ്പു നടക്കുക. ഏഴ് ഘട്ടവും പൂർത്തിയാക്കിയതിനു ശേഷം ജൂൺ നിലിന് വോട്ടെണ്ണൽ നടക്കും. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവിൽ വന്നു.