മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമൻസ് അയച്ച് എൻഫോഴ്സസ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). രണ്ട് കേസുകളിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഒമ്പതാം തവണ അയച്ചിരിക്കുന്ന നോട്ടീസിൽ പറയുന്നത്. ഞായറാഴ്ച രാവിലെ അയച്ച നോട്ടീസിൽ മാർച്ച് 21 വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ഇഡി നിർദേശം.
ഡൽഹി മദ്യനയക്കേസിലും അഴിമതിക്കേസിലും ജൽ ബോർഡ് അഴിമതിക്കേസിലുമാണ് ചോദ്യം ചെയ്യുക. മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21-നും ജൽ ബോർഡ് കേസിൽ മാർച്ച് 17-നും ഹാജരാകാനാണ് നിർദേശം. ഇ.ഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാത്തതുമായി ബന്ധപ്പെട്ട പരാതികളിൽ കഴിഞ്ഞ ദിവസം കെജ്രിവാളിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത സമൻസ് ലഭിച്ചത്.