രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഐപിഎല്‍ ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ പ്രസിഡന്‍റ് ജയ് ഷാ. ഐപിഎല്ലിന്‍റെ രണ്ടാം ഘട്ടം യുഎഇയില്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകളെയും ജയ് ഷാ തള്ളി.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിനാല്‍ ഐപിഎല്‍ മത്സരക്രമം ഇനി പൂര്‍ണമായി പുറത്തുവന്നേക്കും. മെയ് 26ന് ഫൈനല്‍ നടക്കുമെന്നാണ് കരുതുന്നത്. ജൂണ്‍ ഒന്നിന് ട്വന്‍റി 20 ലോകകപ്പ് തുടങ്ങും മുമ്പെ ഐപിഎല്‍ പൂര്‍ണമാകേണ്ടതുണ്ട്.ഏഴ് ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പ് എപ്രില്‍ 19ന് ആരംഭിക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 22നാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം പതിപ്പിന് തുടക്കമാകുക. എന്നാല്‍ 21 മത്സരങ്ങള്‍ക്കുള്ള തീയതിയേ പ്രഖ്യാപിച്ചിട്ടുള്ളൂ.