വയനാട് തലപ്പുഴ ടൗണിലെ ഗ്രാൻഡ് സൂപ്പര്‍ മാര്‍ക്കറ്റ് കത്തിനശിച്ച സംഭവത്തില്‍ കടയുടമ അറസ്റ്റിലായി. വാളാട് കൊത്തറ കൊപ്പര വീട്ടില്‍ മുഹമ്മദ് റൗഫ് (29) ആണ് അറസ്റ്റിലായത്. ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതിനായാണ് റൗഫ് കട കത്തിച്ചത് എന്നാണ് പൊലീസിന് നൽകിയ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് തലപ്പുഴയിലെ സൂപ്പര്‍ മാര്‍ക്കറ്റിനു തീപിടിച്ചത്.
അഗ്‍നിരക്ഷാ സേനയും പൊലീസും ചേർന്നാണ് നാട്ടുകാരുടെ സഹായത്തോടെ തീയണച്ചത്. വൻ ദുരന്തമാണ് അന്ന് ഒഴിവായത്. സംഭവത്തിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഉടമ തന്നെയാണ് കട കത്തിച്ചതെന്ന് വ്യക്തമായത്. തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.