മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി സുനിൽകുമാർ

At Malayalam
1 Min Read

തെരഞ്ഞെടുപ്പ് പ്രചാരണതിരക്കിനിടയിൽ മഞ്ഞുമ്മൽ ബോയ്സിനൊപ്പം സിനിമ കാണാനെത്തി തൃശൂരിലെ ഇടത് സ്ഥാനാർഥി വിഎസ് സുനിൽകുമാർ. മഞ്ഞുമ്മൽ ബോയ്സ് മലയാളികളും തമിഴ്നാട്ടുകാരും ഏറ്റെടുത്തതിന്‍റെ കാരണം നമ്മളെല്ലാവരും മനുഷ്യസ്നേഹത്തെ അങ്ങേയറ്റം ബഹുമാനിക്കുന്നു എന്നത് തന്നെയാണെന്നും സുനിൽകുമാർ പറയുന്നു.

സൗഹൃദം സ്നേഹം എന്നൊക്കെ പറയുന്നതിന്‍റെ ഔന്നിത്യം എത്രമാത്രമുണ്ടെന്ന് കാണിക്കുന്ന സംഗതിയാണ് സുഭാഷിനെ രക്ഷിക്കാൻ വേണ്ടി സുഹൃത്തുക്കൾ നടത്തിയിട്ടുള്ള സാഹസികമായ പ്രവർത്തനമെന്ന് സുനിൽകുമാർ പറഞ്ഞു. സുനിൽ കുമാർ തന്നെയാണ് ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവച്ചത്.

സിനിമ കാണാനെത്തിയ മഞ്ഞുമ്മലിലെ എല്ലാവർക്കും ഹൃദയത്തിൽ നിന്നും അഭിവാദ്യങ്ങളെന്നും സുനിൽകുമാർ പറഞ്ഞു. ഇവർക്കൊപ്പം സിനിമ കാണുന്ന വിഡിയോയും സുനിൽകുമാർ പങ്കുവെച്ചിട്ടുണ്ട്. ‘മ്മ്ടെ മഞ്ഞുമ്മലെ പിള്ളേര് പൊളിയാട്ടാ’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.

Share This Article
Leave a comment