കൊച്ചിയിലെ കലൂര്‍ കറുകപ്പള്ളിയില്‍ പ്രവർത്തിക്കുന്ന ഗൃഹോപകരണ ഗോഡൗണില്‍ വന്‍ തീപിടിത്തമുണ്ടായി. നാലു നില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗോഡൗണിലാണ് തീ പിടിത്തം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപടര്‍ന്നത്.
ഹാര്‍ഡ് ബോര്‍ഡ് സാധനങ്ങളാണ് ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. പഴയ ഗൃഹോപകരണങ്ങളാണ് താഴത്തെ നിലകളില്‍ സൂക്ഷിച്ചിട്ടുള്ളത്. തീപിടുത്തമുണ്ടായ ഗോഡൗണിനു തൊട്ടടുത്ത് ഗ്യാസ് ഗോഡൗണും പ്രവര്‍ത്തിക്കുന്നുണ്ട്. അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു.