ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. 11 സംസ്ഥാനങ്ങളിൽ നിന്ന് 72 സ്ഥാനാർഥികളടങ്ങുന്ന പട്ടികയാണ് പുറത്തുവിട്ടത്. മനോഹർ ലാൽ ഘട്ടാർ, അനുരാഗ് ഠാക്കൂർ, പ്രഹ്ലാദ് ജോഷി തുടങ്ങിയ പ്രമുഖരൊക്കെ പട്ടികയിലുണ്ട്.
മുൻ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഘട്ടാർ കർണാലിൽനിന്ന് മത്സരിക്കും. ഹിമാചൽ പ്രദേശിലെ ഹാമിർപുരിൽ നിന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ മത്സരിക്കും. കർണാടക മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കർണാടകയിലെ ഹാവേരിയിൽനിന്നും കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി ധാർവാടിൽ നിന്നും മത്സരിക്കും. പിയുഷ് ഗോയൽ മുംബൈ നോർത്തിൽനിന്നും കേന്ദ്രഗതാഗത മന്ത്രി നിതിൻ ഗഡ്കരി നാഗ്പുരിൽനിന്നും മത്സരിക്കും. കർണാട മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്ര ഷിമോഗയിൽനിന്ന് മത്സരിക്കും.