അഹമ്മദ് നഗറല്ല ഇനി അഹല്യ നഗർ

At Malayalam
1 Min Read

അഹമ്മദ് നഗര്‍ ജില്ലയെ അഹല്യ നഗര്‍ എന്നു പുനര്‍നാമകരണം ചെയ്യാന്‍ മഹാരാഷ്ട്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ സംസ്ഥാനത്ത് പേരുമാറ്റിയ ജില്ലകളുടെ എണ്ണം മൂന്നായി. അഹമ്മദ് നഗര്‍ നഗരത്തിന്റെ പേര് അഹല്യ ദേവി നഗര്‍ എന്നു പുനര്‍നാമകരണം ചെയ്തതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ എക്‌സില്‍ കുറിച്ചു.

കഴിഞ്ഞ വര്‍ഷം മേയില്‍ അഹമ്മദ് നഗറില്‍ നടന്ന ഒരു പരിപാടിക്കിടെ അഹമ്മദ് നഗറിന്റെ പേരുമാറ്റുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മറാത്ത രാജ്ഞിയായിരുന്ന അഹല്യഭായ് ഹോള്‍ക്കറിനോടുള്ള ആദര സൂചകമായാണ് അഹമ്മദ്നഗര്‍ അഹല്യനഗറാക്കുന്നത്. പതിനഞ്ചാം നൂറ്റാണ്ടില്‍ നിസാംഷാഹി രാജവംശവും അഹമ്മദ്നഗര്‍ പട്ടണവും സ്ഥാപിച്ച അഹമ്മദ് നിസാംഷായുടെ പേരിലാണ് അഹമ്മദ് നഗര്‍ അറിയപ്പെട്ടിരുന്നത്.

മുംബയിലെ എട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കും പുതിയ പേരുകള്‍ നല്‍കും. ബ്രിട്ടീഷ് ഭരണകാലത്ത് നല്‍കിയ പേരുകളാണ് മാറ്റുന്നത്.

2022-ല്‍ ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകള്‍ യഥാക്രമം സംഭാജി നഗര്‍, ധാരാശിവ് എന്നിങ്ങനെ മാറ്റിയിരുന്നു. മുഗള്‍ ചക്രവര്‍ത്തിമാരായ ഔറംഗസീബിന്റെയും നിസാം മിര്‍ ഉസ്മാന്‍ അലി ഖാന്റെയും പേരിലാണ് ഔറംഗബാദും ഒസ്മാനാബാദും അറിയപ്പെട്ടിരുന്നത്

- Advertisement -
Share This Article
Leave a comment