തലസ്ഥാനത്ത് വിജയ് എത്തുമോ..?

At Malayalam
1 Min Read

വിജയ് ചിത്രം ദ ഗ്രേറ്റസ്റ്റ് ഒഫ് ഓൾ ടൈം (ഗോട്ട്) എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരണത്തിന് തിരുവനന്തപുരം ലൊക്കേഷനാകാൻ സാദ്ധ്യത. കാര്യവട്ടം ഗ്രീൻ ഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ചിത്രീകരിക്കാനാണ് ആലോചന. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ലൊക്കേഷൻ കാണുകയും ചെയ്തു. എന്നാൽ സംവിധായകൻ വെങ്കട് പ്രഭു എത്തിയിരുന്നില്ല. പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാർട്ടിയുടെ പ്രധാന യോഗം ചേരുന്നതിനാൽ വിജയ് അതിന്റെ തിരക്കിലാണ്. വിജയ് യും വെങ്കട് പ്രഭവും ചേർന്ന് ലൊക്കേഷൻ കാര്യത്തിൽ ഉടൻ തീരുമാനമെടുക്കും.

ഗ്രീൻ ഫീൽഡ്തി സ്റ്റേഡിയത്തിന്രു പുറമെ തിരുവനന്തപുരം വിമാനത്താവളവും ലൊക്കേഷനായി കണ്ടിട്ടുണ്ട്. 15 ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്യുന്നത്. വിജയ് ചിത്രം മുൻപും കേരളത്തിൽ ചിത്രീകരിച്ചിട്ടുണ്ട്. വിജയ് യുടെ കരിയറിലെ 68-ാമത് ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത്. 69-ാമത്തെ ചിത്രത്തോടെ വിജയ് അഭിനയ രംഗം പൂർണമായും ഉപേക്ഷിക്കുമെന്ന് ആരാധകരെ അറിയിച്ചിട്ടുണ്ട്. ഗോട്ടിൽ വിജയ് രണ്ടു ലുക്കിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ക്ലീൻ ഷേവിലുള്ള ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാണ്. നടൻ പ്രശാന്തിന്റെ തിരിച്ചുവരവു കൂടിയാണ് ഗോട്ട്. പ്രഭുദേവ, ജയറാം, അജ്മൽ, സ്നേഹ, ലൈല തുടങ്ങി നീണ്ടതാരനിരയുണ്ട്. മീനാക്ഷി ചൗധരി ആണ് നായിക. യുവൻ ശങ്കർ രാജ സംഗീത സംവിധാനം ഒരുക്കുന്നു. വിജയ് യും വെങ്കട് പ്രഭുവും ആദ്യമായാണ് ഒരുമിക്കുന്നത്.

Share This Article
Leave a comment