ഭരതനാട്യവുമായി സൈജു കുറുപ്പിന്റെ ജന്മദിനാഘോഷം

At Malayalam
1 Min Read

നടൻ സൈജു കുറുപ്പിന്റെ പിറന്നാൾ”ഭരതനാട്യം” ചിത്രത്തിന്റെ ലോക്കേഷനിൽ ആഘോഷിച്ചു. “ഭരതനാട്യം” ചിത്രത്തിന്റെ താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് ഒരുക്കിയതാണ് ഈ ജന്മദിനാഘോഷം.സൈജു കുറുപ്പ് ആദ്യമായി നിർമ്മാതാവാകുന്ന ചിത്രം കൂടിയാണ് “ഭരതനാട്യം”എന്ന പ്രത്യേകതയുമുണ്ട്. സൈജു എന്റർടൈൻമെന്റ്സും തോമസ് തിരുവല്ല ഫിലിംസും ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നതും സൈജു കുറുപ്പാണ്.എറണാകുളത്ത് ഭരതനാട്യം ലൊക്കേഷനിൽ വച്ചാണ് ഇത്തവണത്തെ പിറന്നാൾ സൈജു ആഘോഷിച്ചത്.നടൻ സായികുമാർ, സൈജുവിന്റെ ഭാര്യയും ചിത്രത്തിന്റെ പ്രൊഡ്യൂസറുമായ അനുപമ ബി നമ്പ്യാർ. നിർമ്മാതാവ് തോമസ് തിരുവല്ല, ഡോക്ടർ ദീദി ജോർജ് സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരും പിറന്നാൾ ദിനാഘോഷ ചടങ്ങിൽ പങ്കെടുത്തു.

Share This Article
Leave a comment