കൊല്ലം ചിതറയിൽ ജെസിബി ഓപ്പറേറ്ററായ യുവാവിനു വെട്ടേറ്റു. ചിതറ സ്വദേശി തന്നെയായ റാഫി എന്നയാൾക്കാണ് വെട്ടേറ്റത്. താടിക്കു പരിക്കേറ്റ ഇയാൾ താലൂക്ക് ആശുപത്രിയിൽ ചികത്സയിലാണ്.രാത്രി എട്ടരയോടെയാണ് ആക്രമണം. പെട്രോൾ പമ്പിൽ വച്ചാണ് വെട്ടേറ്റത്. മറ്റൊരു ജെസിബി ഉടമയാണ് തന്നെ വെട്ടിയത് എന്നാണ് റാഫിയുടെ മൊഴി.ജെസിബി ഓപ്പറേറ്ററെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്നാണ് നിഗമനം. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.