ക്ഷേമ പെൻഷൻ15 ന് കിട്ടും

At Malayalam
0 Min Read

ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക ധനവകുപ്പ് അനുവദിച്ചു.സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ​ഗഡു ഈ മാസം 15 മുതൽ വിതരണം ചെയ്യുമെന്നാണ് അറിയിപ്പ്.

ഇനി ആറു മാസത്തെ കുടിശ്ശികയാണ് ശേഷിക്കുന്നത്. ഏപ്രിൽ മുതൽ വിതരണം കൃത്യമായി നടക്കുമെന്നു ധന വകുപ്പ് വ്യക്തമാക്കുകയും ചെയ്തു.

ബാങ്ക് അക്കൗണ്ട് നമ്പർ നൽകിയിട്ടുള്ളവർക്ക് അക്കൗണ്ടു വഴിയും മറ്റുള്ളവർക്ക് സഹകരണ സംഘങ്ങൾ വഴി നേരിട്ടു വീട്ടിലും പെൻഷൻ എത്തിക്കും

Share This Article
Leave a comment