ട്രെയിനുകളുടെ വേഗം കൂട്ടുന്നതിനായി തിരുവനന്തപുരം- മംഗലൂരു പാതയിലെ വളവുകള്‍ നിവര്‍ത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റെയില്‍വേ. മൂന്നു മാസത്തിനുള്ളിൽ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ മനീഷ് തപ്ലിയാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഭൂമി ഏറ്റെടുക്കല്‍ ആവശ്യമില്ലാത്ത തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഭൂമി ഏറ്റെടുക്കല്‍ സമയമെടുക്കുന്ന പ്രക്രിയയാണ്. വണ്ടികളുടെ വേഗം കൂട്ടാന്‍ കഴിയുന്ന തരത്തില്‍ വളവുകള്‍ ഇല്ലാതാക്കുക എന്നതാണ് ഉദ്ദേശം. ഈ ഡിവിഷനു കീഴിലുള്ള റെയില്‍വേ ലൈനുകളില്‍ അനുവദനീയമായ പരമാവധി വേഗത മണിക്കൂറില്‍ 110 കിലോമീറ്ററാണ്’- അദ്ദേഹം പറയുന്നു.
കേരളത്തില്‍ വന്ദേഭാരത് എക്സ്പ്രസ് കടന്നുപോകുമ്പോൾ, മറ്റു ട്രെയിനുകള്‍ പിടിച്ചിടുന്നതിനാൽ യാത്ര വൈകുന്നതായുള്ള വാർത്തകൾ അദ്ദേഹം നിഷേധിച്ചു. ചില വണ്ടികളുടെ സമയത്തില്‍ ചെറിയ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എന്നാല്‍ ഇതു മൂലം ട്രെയിനുകള്‍ക്ക് കാലതാമസമില്ലെന്നും മനീഷ് തപ്ലിയാല്‍ പറഞ്ഞു. വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തില്‍ വലിയ ഹിറ്റാണെന്നും എല്ലാ സംസ്ഥാനങ്ങളും തങ്ങളുടെ സംസ്ഥാനത്തിന് അത് വേണമെന്ന് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു സ്റ്റേഷന്, ഒരു ഉത്പ്പന്നം’ പദ്ധതി അനുസരിച്ച് ഡിവിഷന് കീഴില്‍ 17 കടകള്‍ പ്രവര്‍ത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.