തിരുവനന്തപുരം ജില്ലയിലെ കല്ലിയോട് – മൂന്നാനക്കുഴി റോഡിൽ കല്ലിയോട് ജംഗ്ഷനിൽ നിന്നും ഏകദേശം 50 മീറ്റർ ദൂരത്തിൽ അപകടാവസ്ഥയിലുള്ള പാലം പൊളിച്ചു പണിയുന്നതിനാൽ മാർച്ച് 13 മുതൽ പാലത്തിൻ്റെ പണികൾ തീരുന്നതു വരെ റോഡ് അടച്ചിടും. വാഹനങ്ങൾ ഈ കാലയളവിൽ പനവൂർ – മൂന്നാനക്കുഴി റോഡിലൂടെ പോകണമെന്ന് പൊതുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചിട്ടുണ്ട്.