മസാജ് സെൻ്ററിലെ ലഹരി വില്പന , മൂന്നു പേർ അറസ്റ്റിൽ

At Malayalam
1 Min Read

എറണാകുളത്ത് മസ്സാജ് സെന്റര്‍ കേന്ദ്രീകരിച്ചു രാസലഹരി വില്പന നടത്തിയ മൂവര്‍ സംഘം പിടിയിലായി.

ഇടപ്പള്ളി പച്ചാളം ആയുര്‍വേദ മസ്സാജ് പാര്‍ലറില്‍ നിന്ന് 50 ഗ്രാം ഗോള്‍ഡന്‍ മെത്താണ് പിടികൂടിയത്. എറണാകുളം എക്‌സൈസ് സ്പെഷ്യല്‍ സ്‌ക്വാഡാണ് മിന്നല്‍ പരിശോധനയില്‍ പാര്‍ലറില്‍ നിന്നും എം ഡി എം എ വിഭാഗത്തില്‍പ്പെടുന്ന മയക്കുമരുന്നാണ് കണ്ടെടുത്തത്.

- Advertisement -

കണ്ണൂര്‍ തള്ളിപ്പറമ്പ് സ്വദേശി അഷറഫ്, സഹോദരന്‍ അബൂബക്കര്‍, പറവൂര്‍ സ്വദേശി സിറാജൂദീന്‍ എന്നിവരാണ് അറസ്റ്റിലായത്.

സിഗരറ്റു പാക്കറ്റുകളില്‍ ചെറിയ അളവില്‍ എം ഡി എം എ ഒളിപ്പിച്ചു വില്‍പ്പന നടത്തുന്ന സംഘമാണ് ഇവര്‍ എന്ന് പൊലിസ് പറയുന്നു . മസ്സാജിന് വരുന്ന പലരും ഇവരുടെ ഇടപാടുകാര്‍ ആയിരുന്നെന്നാണ് പൊലീസ് സംശയിക്കുന്നത്.

Share This Article
Leave a comment