മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസിനന്റെ സ്ഥാനാർത്ഥിയാകും. ബംഗാളിലെ ബെഹ്റാംപൂർ മണ്ഡലത്തിലാണ് യൂസഫ് മത്സരിക്കുക. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രണ്ടിൽ നടന്ന പരിപാടിയിൽ പാർട്ടിയിൽ ചേർന്നതിന് പിന്നാലെയാണ് യൂസഫ് പഠാന്റെ സ്ഥാനാർത്ഥിത്വം തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചത്. ബംഗാളിലെ 42 സീറ്റുകളിൽ മത്സരിക്കുന്നവരുടെ വിവരങ്ങൾ ഇന്നാണ് തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജി പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ബിജെപി ഇതര പാർട്ടികളുമായി സഖ്യത്തിനില്ലെന്നും മമതാ ബാനർജി അറിയിച്ചു.
സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിക്കെതിരെയാണ് യൂസഫ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സ്ഥാനാർത്ഥിയെക്കുറിച്ചുളള വിവരം കോൺഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും ചൗധരിക്കാണ് കൂടുതൽ സാദ്ധ്യത. കഴിഞ്ഞ അഞ്ച് തവണയും ബെഹ്റാംപൂരിലെ പ്രതിനിധീകരിച്ച് മത്സരിച്ച നേതാവാണ് ചൗധരി.