ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത്. കനേഡിയൻ മാധ്യമമായ സിബിസി ന്യൂസാണ് വീഡിയോ പുറത്തുവിട്ടത്. കൊലപാതകം നടന്ന് ഒമ്പത് മാസങ്ങൾ പിന്നിടുമ്പോഴാണ് ശേഷമാണ് ദൃശ്യങ്ങൾ പുറത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
2020-ൽ ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച നിജ്ജാർ, 2023 ജൂൺ 18-ന് വൈകുന്നേരം ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് വെച്ച് വെടിയേറ്റാണ് കൊല്ലപ്പെട്ടത്. നിജ്ജാറിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് കനേഡിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.
നിജ്ജാറിനു നേരെ ആറുപേർ 50 തവണ വെടിവച്ചു. 34 വെടിയുണ്ടകൾ നിജ്ജാറിന്റെ ശരീരത്തിൽ തുളച്ചുകയറി. നേരത്തേ വാഷിങ്ടൻ പോസ്റ്റ് നിജ്ജാറിന്റെ കൊലപാതകത്തിന്റെ 90 സെക്കൻഡ് ദൈർഘ്യമുള്ള ദൃശ്യങ്ങൾ പുറത്തുവിട്ടിരുന്നു. കൊലപാതകത്തിൽ ഇന്ത്യക്കെതിരെ വിശ്വസീനയമായ തെളിവുണ്ടെന്നായിരുന്നു കനേഡിയന്‍ പാര്‍ലമെന്റിൽ നടത്തിയ പ്രസ്താവനയില്‍ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞത്.