തൃശൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനെതിരെ വ്യക്തിപരമായ അധിക്ഷേപ പ്രസംഗവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുരളീധരനെ ശിഖണ്ഡിയെന്ന് വിളിച്ചാണ് കെ. സുരേന്ദ്രന്റെ അധിക്ഷേപം.
ബി ജെ പി സ്ഥാനാര്‍ത്ഥികള്‍ വോട്ടു നേടി ജയിക്കാനാണ് മത്സരിക്കുന്നത്, എന്നാല്‍ മുരളീധരന്‍ പറയുന്നത് ബി ജെ പി യെ മൂന്നാം സ്ഥാനത്തേക്ക് വിഴ്ത്താനാണ് താൻ മത്സരിക്കുന്നതെന്നാണന്നും കെ .സുരേന്ദ്രന്‍ പറഞ്ഞു.
എല്ലായിടത്തും തോല്‍പ്പിക്കാന്‍ വേണ്ടി ഇറങ്ങുന്ന ശിഖണ്ഡിയാണ് കെ മുരളീധരന്‍, സ്വന്തം മാതാവിനെ ആക്ഷേപിച്ച കോണ്‍ഗ്രസിലെ സാമൂഹ്യ വിരുദ്ധരെ തള്ളിപ്പറയാന്‍ പോലും മുരളീധരന്‍ തയാറായില്ല. ഇടതുമുന്നണിയെ തോല്‍പ്പിക്കാന്‍ അച്ചാരം വാങ്ങിയാണ് മുരളി വന്നിരിക്കുന്നതെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
കോണ്‍ഗ്രസിലെ യജമാനന്മാര്‍ക്ക് തട്ടിക്കളിക്കാനുള്ള വെറും കളിപ്പാവ മാത്രമാണ് മുരളീധരന്‍ എന്നും തൃശൂര്‍ ലോക്സഭയിലും വടക്കാഞ്ചേരി അസംബ്ലിയിലും മുരളീധരന്‍ തോറ്റത് ചില്ലറ വോട്ടിനൊന്നുമല്ലെന്നും നേമത്ത് മല പോലെ വന്നിട്ട് കിട്ടിയതോ ചില്ലറ വോട്ടു മാത്രമാണെന്നും സുരേന്ദ്രന്‍ പരിഹസിച്ചിരുന്നു. ഏതെങ്കിലും തെരഞ്ഞെടുപ്പില്‍ ജയിക്കണമെങ്കില്‍ മുരളീധരന്‍ ഒരിക്കല്‍ കൂടി പാര്‍ട്ടി മാറേണ്ടി വരുമെന്നായിരുന്നു ഇന്നലെ കെ. സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയും വിമര്‍ശിച്ചിരുന്നു.