കട്ടപ്പനയിലും നരബലി

At Malayalam
1 Min Read

ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ് സംശയിക്കുന്നു. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി. മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്.

കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്നു വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. വിഷ്ണുവിന്റെ പിതാവ് വിജയന്‍, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.

കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. നിതീഷാണ് മന്ത്രവാദത്തിനു നേതൃത്വം നല്‍കിയത്. ഗന്ധര്‍വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്.

നിതീഷിന് സുഹൃത്തായ വിഷ്ണുവിന്റെ സഹോദരിയില്‍ പിറന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക്‌ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

- Advertisement -
Share This Article
Leave a comment