ജില്ലയിലെ നാഷണല്‍ ആയുഷ് മിഷന്‍ വഴിയുള്ള പബ്ലിക്ക് ഹെല്‍ത്ത് പ്രോഗ്രാമിന്റെ ഭാഗമായി ആയുഷ് മിഷന്‍ ഹോമിയോ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത- സി സി പി/ എന്‍ സി പി/ തത്തുല്യം. പ്രതിമാസ വേതനം: 14,700 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്. രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ മാര്‍ച്ച് 11ന് രാവിലെ 10ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖയും സഹിതം പങ്കെടുക്കണം. ഫോണ്‍: 0487- 2939190.